Latest Updates

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്മാരായ ഷൈന്‍ ടോം ചാക്കോയിനും ശ്രീനാഥ് ഭാസിക്കുമാണ് എക്സൈസ് വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. തസ്ലീമയുടെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വാട്‌സ്ആപ്പ് ചാറ്റുകളടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഫോണില്‍ കണ്ടെത്തിയ കൂടുതല്‍ ചാറ്റുകള്‍ ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ടവയാണെന്ന് റിപ്പോര്‍ട്ട്. തസ്ലീമ, ഷൈന്‍ ടോം ചാക്കോയെയും മറ്റ് നടന്‍മാരെയും അറിയാമെന്ന് എക്‌സൈസിന് മൊഴി നല്‍കിയിരുന്നു. ലഹരി ഉപയോഗത്തില്‍ ഷൈന്‍ ടോമിനൊപ്പം പങ്കെടുത്തിട്ടുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തസ്ലീമയെ അറിയാമെന്നത് ഷൈന്‍ ടോം ചാക്കോയും കൊച്ചിയില്‍ അറസ്റ്റിലായപ്പോള്‍ മൊഴി നല്‍കിയിരുന്നു. ഇരുവരും തമ്മില്‍ ലഹരി ഇടപാട് നടന്നിട്ടുണ്ടോയെന്ന് എക്‌സൈസ് അധികൃതര്‍ പരിശോധിക്കുന്നുണ്ട്

Get Newsletter

Advertisement

PREVIOUS Choice